ഓക്‌സ്‌ഫോർഡ് വാക്‌സിൻ; യുവാക്കളിലേതുപോലെ തന്നെ പ്രായമായവരിലും ഫലപ്രദം

By News Desk, Malabar News
Malabarnews_covid vaccine
Representational image
Ajwa Travels

ന്യൂഡെല്‍ഹി: മൂന്നാം ഘട്ട പരീക്ഷണത്തില്‍ എത്തിയിരിക്കുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിൻ യുവാക്കളിലേത് പോലെ പ്രായമായവരിലും ഫലപ്രദമെന്നു പരീക്ഷണ ഫലം. നേരിയ തോതില്‍ മാത്രമാണ് വിപരീത ഫലങ്ങളുണ്ടാകുന്നത്. എന്നാല്‍ കുട്ടികളില്‍ പരീക്ഷണം തുടങ്ങിയിട്ടില്ല.

ഒരു വോളന്റിയര്‍ക്ക് ആരോഗ്യ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ പരീക്ഷണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഇത് കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. കോവിഡ് ബാധിക്കാന്‍ ഏറ്റവും സാധ്യതയുള്ള വിഭാഗത്തിലാണു പ്രായമായവര്‍ ഉള്‍പ്പെടുന്നത്. ഇവരില്‍ വാക്‌സിൻ പരീക്ഷണം വിപരീത ഫലം സൃഷ്‌ടിച്ചേക്കുമോയെന്ന ആശങ്കയും ഉണ്ടായിരുന്നു.

Also Read: ‘ഇതിനോട് യോജിക്കാനാവില്ല, മാദ്ധ്യമ പ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം’; അര്‍ണബ് ഗോസ്വാമിയോട് സുപ്രീംകോടതി

വാക്‌സിൻ വിപണിയില്‍ എത്തിക്കുന്നത് ബ്രിട്ടിഷ്- സ്വീഡിഷ് കമ്പനി അസ്ട്രാസെനക ആണ്. ഓക്‌സ്‌ഫോർഡ് അടക്കമുള്ള ഒരു കമ്പനിയും കുട്ടികളില്‍ പരീക്ഷണം തുടങ്ങിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE