‘ഇതിനോട് യോജിക്കാനാവില്ല, മാദ്ധ്യമ പ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം’; അര്‍ണബ് ഗോസ്വാമിയോട് സുപ്രീംകോടതി

By News Desk, Malabar News
Arnab-Goswami_2020-Oct-20
Ajwa Travels

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ടി.വിക്കും ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കുമെതിരെ സുപ്രീംകോടതി. സോണിയ ഗാന്ധിക്കും അതിഥി തൊഴിലാളികള്‍ക്കും എതിരായ വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

‘തുറന്നുപറയാം, എനിക്കിതിനോട് യോജിക്കാനാവില്ല. മാദ്ധ്യമ പ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം. ഈ നിലയില്‍ മുന്നോട്ട് പോകാനാകില്ല. സമൂഹത്തിലെ ഐക്യവും സമാധാനവുമാണ് ഏറ്റവും പ്രധാനം. ആരും ചോദ്യം ചെയ്യപ്പെടലിന് അതീതരല്ല’, ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.

Read Also: സുപ്രീംകോടതി നടപടികളുടെ തല്‍സമയ സംപ്രേഷണം; തീരുമാനം ഉടന്‍

ചില വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. നിങ്ങള്‍ ഉത്തരവാദിത്തത്തോടെ ആണ് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന ഉറപ്പ് ഞങ്ങള്‍ക്ക് കിട്ടണം- കോടതി പറഞ്ഞു. റിപ്പബ്ളിക് ടി.വിയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും കേസുകള്‍ വരികയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അര്‍ണബിന്റെ വാദങ്ങള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്‌ച്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE