ന്യൂഡെല്‍ഹി: സുപ്രീംകോടതിയിലെ നടപടികള്‍ തല്‍സമയം സംപ്രേഷണം (ലൈവ് സ്ട്രീമിങ്) ചെയ്യുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. കക്ഷികള്‍ക്ക് തങ്ങളുടെ കേസില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ലൈവ് സ്ട്രീമിങ് ഉപകാരപ്പെടുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്താല്‍ ഗ്രാമീണ മേഖലയിലെ അഭിഭാഷകര്‍ക്കും അത് ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത്, മദ്രാസ് ഹൈക്കോടതികളിലെ തല്‍സമയ സംപ്രേഷണ ഉദാഹരണങ്ങള്‍ അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, തല്‍സമയം സംപ്രേഷണം വന്നാല്‍ പ്രസിദ്ധി ലഭിക്കാന്‍ വേണ്ടിയുള്ള ഹരജികള്‍ വര്‍ധിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
Also Read: ഹത്രസ് കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം; വിധി ഇന്ന്