ബൈക്ക് അപകടം; യുഎഇയിൽ മലയാളി റൈഡർ മരിച്ചു

By News Desk, Malabar News
Bike accident; Malayalee rider dies in UAE
Representational Image
Ajwa Travels

ദുബായ്: ഫുജൈറ ദിബ്ബയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി റൈഡർ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്‌റ്റേറ്റ്‌മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ ജപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, മൃതദേഹം കൽബയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

രാജ്യാന്തര ബൈക്ക് റൈഡിൽ പങ്കെടുത്തിട്ടുള്ള താരമാണ് ജപിൻ. ദുബായ് മോട്ടോർ സിറ്റിയിലെ ഓട്ടോഡ്രാമിലെ സർക്യൂട്ടിൽ മലയാളികൾക്കൊപ്പം പരിശീലനം നടത്തിയിരുന്നു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ അറ്റസ്‌റ്റേഷൻ സർവീസായ ഐവിഎസിലെ ജീവനക്കാരനായിരുന്നു. ഡോ. അഞ്‌ജുവാണ് ഭാര്യ.

ജപിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധുക്കൾ പറഞ്ഞു. യുഎഇയിൽ മലയാളികൾ ഉൾപ്പെടുന്ന ബൈക്ക് റൈഡേഴ്‌സിന്റെ ഒട്ടേറെ സംഘങ്ങളുണ്ട്. ഇതിൽ ജപിനും അംഗമാണ്. സംഘങ്ങൾ പതിവായി ഫുജൈറ, റാസൽഖൈമ തുടങ്ങിയ വടക്കൻ എമിറേറ്റുകളിൽ റൈഡ് നടത്താറുണ്ട്.

Most Read: സിൽവർ ലൈൻ സമരക്കാർക്ക് നേരെ അതിക്രമം; സിപിഒ ഷബീറിനെ സ്‌ഥലംമാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE