ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് യാത്ര; നടൻ വരുൺ ധവാനെതിരെ നടപടി

By News Bureau, Malabar News
Ajwa Travels

കാൺപൂർ: ട്രാഫിക് നിയമ ലംഘനത്തിന് ബോളിവുഡ് താരം വരുൺ ധവാനെതിരെ നടപടിയെടുത്ത് ഉത്തർപ്രദേശ് പോലീസ്. തെരുവുകളിൽ ഹെൽമറ്റില്ലാതെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ചതിനാണ് താരത്തിനെതിരെ കാൺപൂർ പോലീസ് ചലാൻ അയച്ചത്.

ഹെൽമെറ്റ് ഇല്ലാതെ വരുൺ വാഹനമോടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് വരുൺ ധവാൻ കാൺപൂരിൽ എത്തിയത്. ഇതിനിടെ വരുൺ ഓടിച്ചിരുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷൻ പ്ളേറ്റും തകരാറിലായിരുന്നു എന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നു. നമ്പര്‍ പ്ളേറ്റ് പരിശോധിച്ച് വരികയാണെന്നും തകരാർ കണ്ടെത്തിയാൽ മറ്റ് നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം ട്രാഫിക്ക് നിയമലംഘനം നടത്തിയതിന് ഇതിന് മുൻപും വരുൺ ധവാൻ നടപടി നേരിട്ടിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുൻപ് കാറിൽ തൂങ്ങി കിടന്ന് ആരാധകനൊപ്പം ചിത്രമെടുത്തതിന് നടനെതിരെ മഹാരാഷ്‌ട്ര പോലീസ് നടപടിയെടുത്തിരുന്നു.

Most Read: അമരാവതിയിൽ രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷം; നിരോധനാജ്‌ഞ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE