അമരാവതിയിൽ രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷം; നിരോധനാജ്‌ഞ

By Desk Reporter, Malabar News
Conflict between two communities in Amravati; 144 imposed
Ajwa Travels

മുംബൈ: മഹാരാഷ്‌ട്ര അമരാവതിയിലെ അചൽപൂർ, പരത്‌വാഡ എന്നിവിടങ്ങളിൽ രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. സംഭവത്തിൽ 23 പേർ അറസ്‌റ്റിലായി. ഇരു സ്‌ഥലത്തും പോലീസ് സുരക്ഷ ശക്‌തമാക്കി. സാഹചര്യങ്ങൾക്ക് അനുസരിച്ച് നിരോധനാജ്‌ഞ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ഞായറാഴ്‌ച വൈകിട്ട് 6 മണിയോടെ സ്‌ഥലത്തെ ദുൽഹ ഗേറ്റ് ഏരിയയിൽ ഒരാൾ കാവിക്കൊടി ഉയർത്തിയതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ന്യൂനപക്ഷ സമുദായം കൂടുതലായി താമസിക്കുന്ന പ്രദേശമായിരുന്നു ഇത്. ഈ സംഭവം ഇരു വിഭാഗങ്ങളും തമ്മിലുള്ള കല്ലേറിലേക്ക് നയിച്ചു. പോലീസ് സ്‌ഥലത്തെത്തി സ്‌ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അക്രമസംഭവങ്ങളിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.

Most Read:  രാഷ്‌ട്രീയ കൊലപാതകങ്ങൾ വർഗീയതയെ ശക്‌തിപ്പെടുത്തുന്നു; മന്ത്രി എംവി ഗോവിന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE