കോൺഗ്രസ് അനിവാര്യം; ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് സിപിഐ മുഖപത്രം

By Web Desk, Malabar News
malabarnews-Binoy-Viswam
Binoy Viswam
Ajwa Travels

തിരുവനന്തപുരം: ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് സിപിഐ മുഖപത്രം ജനയുഗം. ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാടാണെന്ന് പത്രം മുഖപ്രസംഗത്തിൽ പറയുന്നു.

‘കോൺഗ്രസ് ഇപ്പോഴും രാജ്യത്ത് സ്വാധീനമുള്ള മതനിരപേക്ഷ പ്രസ്‌ഥാനമാണ്. ഇടതുപക്ഷത്തിന് ഒറ്റയ്‌ക്ക്‌ ബദൽ അസാധ്യമാണ്’. രാഷ്‌ട്രീയ ബദലിൽ കോൺഗ്രസ് അനിവാര്യ ഘടകമാണെന്നും ഇത് നിഷ്‌പക്ഷരും അംഗീകരിക്കുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

എറണാകുളം ഡിസിസിയിൽ നടന്ന പിടി തോമസ് അനുസ്‌മരണ പരിപാടിയിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമർശം. കോൺഗ്രസ് ഇല്ലാതായാൽ ആ ശൂന്യതയിൽ ആർഎസ്എസും ബിജെപിയും ഇടം പിടിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

അതുകൊണ്ട് കോൺഗ്രസുമായി വിയോജിപ്പുണ്ടെങ്കിലും ആ പാർട്ടി തകർന്നു പോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്‌തമാക്കിയിരുന്നു.

Malabar News: ജില്ലയിലെ വാഹന പരിശോധന; കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 5.39 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE