ജില്ലയിലെ വാഹന പരിശോധന; കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 5.39 കോടി

By Team Member, Malabar News
5.39 Crore Rupee As Fine In Vehicle Checking In Malappuram

മലപ്പുറം: ജില്ലയിൽ കഴിഞ്ഞ വർഷം മോട്ടോർവാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ പിഴയായി ഈടാക്കിയത് 5.39 കോടി രൂപ. 26,814 കേസുകളാണ് ജില്ലയിൽ ആകെ രജിസ്‌റ്റർ ചെയ്‌തത്‌. ഇതിൽ നിന്നായി 5,39,97,324 രൂപയാണ് പിഴത്തുകയായി മോട്ടോർവാഹന വകുപ്പ് ഈടാക്കിയത്.

രജിസ്‌റ്റർ ചെയ്‌ത ആകെ കേസുകളിൽ 19,232 കേസുകൾ തീർപ്പാക്കി. 7,582 കേസുകളുടെ തുടർനടപടികൾ പുരോഗമിക്കുകയാണ്. 5,281 കേസുകൾ കോടതിയുടെ പരിഗണനയിലാണെന്നും ജില്ലാ എൻഫോഴ്സ്‌മെന്റ് ആർടിഒ സുരേഷ്‌കുമാർ അറിയിച്ചു. ഏറ്റവും കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തത്‌ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്‌തതിനാണ്.

ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്‌തതിന്‌ 10,302 പേർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ നിന്നായി 51,51,000 രൂപയാണ് പിഴയായി ഈടാക്കിയത്. കൂടാതെ ഇൻഷുറൻസ് ഇല്ലാതെ വാഹനം നിരത്തിലിറക്കിയതിന് 4,380 കേസുകളിൽ നിന്നും 87,80,000 രൂപയും പിഴയായി ഈടാക്കി.

Read also: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; മൂന്നാം തരംഗമെന്ന് വിദഗ്‌ധർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE