ബിഹാർ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി സ്‌ഥാനാര്‍ഥി

By Syndicated , Malabar News
BJP candidate about recounting of votes_Malabar news
Ajwa Travels

പാറ്റ്‌ന: ബിഹാറില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് ബിജെപി സ്‌ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ചാണ് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി ബിജെപി സ്‌ഥാനാര്‍ഥി കേദര്‍ ഗുപ്‌ത രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി ഇദ്ദേഹം പറഞ്ഞു. ഇവിഎമ്മിലെ വോട്ടെണ്ണല്‍ വിവരങ്ങളും കൗണ്ടിംഗ് ഏജന്റിന് നല്‍കിയ വിവരങ്ങളും തമ്മില്‍ മാറ്റമുണ്ടെന്നാണ് ഗുപ്‌തയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇദ്ദേഹം വ്യക്‌തമാക്കി. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന് കോണ്‍ഗ്രസും ആരോപണം ഉന്നയിച്ചിരുന്നു.

Read also: ബിഹാര്‍ തെരഞ്ഞെടുപ്പ്; വിജയക്കൊടി പാറിച്ച് തേജ് പ്രതാപ് യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE