20 സീറ്റുകളില്‍ മികച്ച സാധ്യത; ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവേ ഫലം

By News Desk, Malabar News
BJP
Representational Image
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം 40 മണ്ഡലങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കി. 20 സീറ്റുകളില്‍ മികച്ച സാധ്യതയെന്ന് ആണ് സര്‍വേ ഫലം. തിരുവനന്തപുരത്ത് നാല് നഗര മണ്ഡലങ്ങളില്‍ മുന്‍ തൂക്കമെന്ന് സര്‍വേ വിലയിരുത്തുന്നു.

ചാത്തന്നൂര്‍, കരുനാഗപ്പള്ളി, ചെങ്ങന്നൂര്‍, തൃപ്പൂണിത്തുറ, തൃശൂര്‍, മണലൂര്‍, പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലും പാര്‍ട്ടി മുന്‍പത്തേക്കാള്‍ ശക്‌തമായ നിലയിലാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ബംഗളൂരു ആസ്‌ഥാനമായ സംഘമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനായി സര്‍വേ നടത്തിയത്.

കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ എവിടെയെങ്കിലും മൽസരിച്ചാല്‍ ശബരിമല സമരത്തിന്റെ ആനൂകൂല്യം കിട്ടാന്‍ സാധ്യതയുണ്ട്. സുരേഷ്‌ഗോപി, ജേക്കബ് തോമസ് എന്നിവര്‍ സ്‌ഥാനാര്‍ഥികൾ ആകുന്നത് നിഷ്‌പക്ഷ വേട്ടുകള്‍ കൂടി ലഭിക്കാന്‍ ഇടയാക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. സര്‍വേ കൂടി കണക്കിലെടുത്താകും സംസ്‌ഥാന നേതൃത്വം സ്‌ഥാനാര്‍ഥി പട്ടിക തയാറാക്കുക.

Also Read: തലശ്ശേരിക്ക് നന്ദി; ദൃശ്യമേള ഇനി പാലക്കാടേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE