ബിജെപി ഡെൽഹി സംസ്‌ഥാന കമ്മിറ്റിയുടെ ജനസമ്പർക്ക പരിപാടി ഇന്ന് മുതൽ

By Trainee Reporter, Malabar News
'One nation one election' bill
Representational Image
Ajwa Travels

ന്യൂഡെൽഹി: ബിജെപി ഡെൽഹി സംസ്‌ഥാന കമ്മിറ്റിയുടെ ജനസമ്പർക്ക പരിപാടി ഇന്ന് ആരംഭിക്കും. മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് 75 മണിക്കൂർ നീണ്ടുനിൽക്കുന്ന ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ ഭരണ നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ജനസമ്പർക്കത്തിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നത്.

വിവിധ പദ്ധതികളുടെ ഗുണഭോക്‌താക്കളുമായി ആശയവിനിമയം നടത്തുക, സർക്കാർ സേവനങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകുക എന്നിവയും പരിപാടിയുടെ ഭാഗമാകും. സംസ്‌ഥാനത്തെ ബിജെപി എംപിമാരും എംഎൽഎമാരും ഭാരവാഹികളും നേതൃത്വം നൽകുന്ന ജനസമ്പർക്ക പരിപാടി ഈ മാസം 14ന് അവസാനിക്കും.

Most Read: കരുതലോടെ സ്‌കൂളിലേക്ക്; പുതിയ അധ്യയനം ഇന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE