കരുതലോടെ സ്‌കൂളിലേക്ക്; പുതിയ അധ്യയനം ഇന്ന് മുതൽ

By Trainee Reporter, Malabar News
Heavy Rain Alert In Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കുന്നു. കോവിഡ് മഹാമാരി മൂലം രണ്ട് വർഷത്തോളം അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ ഇന്ന് മുതൽ പതിവ് ക്രമത്തിൽ തുറക്കും. പ്രവേശനോൽസവത്തോടെയാണ് വിദ്യാലയങ്ങൾ തുറക്കുന്നത്.

പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം രാവിലെ ഒമ്പതരക്ക് കഴക്കൂട്ടം ഗവ.എച്ച്‌എസ്‌എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ 13000ത്തിലേറെ സകൂളുകളിലായി 42.9 ലക്ഷം വിദ്യാർഥികളാണ് പഠിക്കാനെത്തുന്നത്.

ഒന്നാം ക്‌ളാസിൽ നാല് ലക്ഷം കുട്ടികൾ ചേർന്നതായാണ് കണക്കെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ട് വർഷമായി മുടങ്ങി കിടന്ന കലോൽസവങ്ങളും കായിക, ശാസ്‌ത്ര മേളകളും ഈ വർഷം ഉണ്ടാകും. സ്‌കൂളുകളിൽ എല്ലവർക്കും മാസ്‌ക് നിർബന്ധമാണെന്നും മന്ത്രി അറിയിച്ചു.

സിബിഎസ്ഇ സ്‌കൂളുകളും ഇന്ന് തന്നെ തുറക്കുമെന്ന് കൗൺസിൽ ഓഫ് സിബിഎസ്ഇ സ്‌കൂൾസ് കേരള അറിയിച്ചു. സാധാരണ മഴയിൽ കുതിർന്നാണ് സ്‌കൂൾ വർഷം ആരംഭിക്കാറുള്ളത്. എന്നാൽ, ഇന്നും അടുത്ത ദിവസങ്ങളിലും ശക്‌തമായ മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം.

Most Read: മലയാളിയായ പ്രശസ്‌ത ബോളിവുഡ് ഗായകൻ കെകെ അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE