കോവിഡിനെ തുരത്താൻ ഗോമൂത്രം; വിചിത്ര വാദമുയർത്തി ബിജെപി എംഎല്‍എ

By Syndicated , Malabar News
bjp mla up
Ajwa Travels

ലഖ്‌നൗ: കോവിഡ് രോഗബാധയില്‍ നിന്ന് രക്ഷപെടാന്‍ എല്ലാവരും ഗോമൂത്രം കുടിക്കണമെന്ന നിര്‍ദേശവുമായി യുപി ഭൈരയിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. പലരുടെയും ആരോഗ്യ രഹസ്യം ഗോമൂത്രമാണ്. രാവിലെ വെറും വയറ്റിലാണ് കുടിക്കേണ്ടത്. അതിന് ശേഷം അരമണിക്കൂര്‍ നേരത്തേക്ക് മറ്റ് ഭക്ഷണ പദാര്‍ഥങ്ങളൊന്നും കഴിക്കരുത്. ഗോമൂത്രത്തിന് രോഗം മാറ്റാനുള്ള കഴിവുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നും സുരേന്ദ്ര സിങ് പറഞ്ഞു. ഗോമൂത്രം കുടിക്കുന്നന്നതിന്റെ വീഡിയോയും എംഎല്‍എ പങ്കുവെച്ചു. കോവിഡിന് മാത്രമല്ല ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും ഗോമൂത്രം ഔഷധമാണ് എന്നാണ് ശാസ്‍ത്രീയമായ ഒരു തെളിവും മുന്നോട്ട് വെക്കാതെയുള്ള എംഎൽഎയുടെ അവകാശവാദം.

Read also: ‘ഉത്തരവാദിത്വമുള്ള ഭരണം’; മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രകാശ്‌ രാജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE