‘ഉത്തരവാദിത്വമുള്ള ഭരണം’; മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രകാശ്‌ രാജ്

By Staff Reporter, Malabar News
prakash-raj_pinarayi vijayan
Ajwa Travels

ബെംഗളൂരു: കോവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. ഉത്തരവാദിത്വമുള്ള ഭരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ളതെന്നും ഇത് ഒരുപാട് പേര്‍ക്ക് പ്രചോദനമാകട്ടെ എന്നുമാണ് പ്രകാശ് രാജിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് താരം മുഖ്യമന്ത്രിയെ പ്രശംസിച്ചത്.

കോവിഡ് രണ്ടാം തരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് 8 മുതല്‍ 16 വരെ സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ സംസ്‌ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ തീരുമാനത്തെ പ്രശംസിച്ചാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. മുഖ്യമന്ത്രിയുടെ ട്വീറ്റും അദ്ദേഹം പങ്കുവെച്ചു.

‘ലോക്ക്ഡൗൺ സമയത്ത് ആരും പട്ടിണികിടക്കേണ്ടിവരില്ല. അടുത്ത ആഴ്‌ച മുതൽ എല്ലാ കുടുംബങ്ങൾക്കും അതിഥി തൊഴിലാളികൾക്കും സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്‌ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കും‘, എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. ഈ ട്വീറ്റ് പങ്കുവെച്ച പ്രകാശ് രാജ് ഉത്തരവാദിത്വമുള്ള ഭരണമാണെന്നും ഒരുപാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ എന്നും കുറിച്ചു.

Read Also: തമിഴ്‌നാട്ടിലും സമ്പൂർണ ലോക്ക്ഡൗൺ; മെയ് 10 മുതൽ അടച്ചിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE