ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് തമിഴ്നാടും. തിങ്കളാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 10 മുതൽ 24 വരെ സംസ്ഥാനം മുഴുവനായും അടച്ചിടും .
കഴിഞ്ഞ ദിവസം പുതുതായി 26,465 കോവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. 197 കോവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോർട് ചെയ്തിരുന്നു. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം, ഒരു ലക്ഷത്തിലധികം കോവിഡ് രോഗികൾ ചികിൽസയിലുള്ള 12 സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്.
Read also: ഡബ്ള്യുഎച്ച്ഒയുടെ അനുമതി നേടി ‘സിനോഫാം’; അംഗീകാരം ലഭിക്കുന്ന ആദ്യ ചൈനീസ് വാക്സിൻ