അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാൻ ബിജെപി പദ്ധതിയിടുന്നു; സഞ്‌ജയ് സിംഗ്

By Desk Reporter, Malabar News
Sanjay Singh says that BJP plans to attack Arvind Kejriwal
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാൻ ബിജെപി പദ്ധതിയിടുന്നതായി ആം ആദ്‌മി പാർട്ടി രാജ്യസഭാ എംപി സഞ്‌ജയ് സിംഗ്. നാളെ കെജ്‌രിവാള്‍ അയോധ്യ സന്ദര്‍ശനം നടത്താനിരിക്കെയാണ് സഞ്‌ജയ് സിംഗിന്റെ പ്രസ്‌താവന.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു വീഡിയോ പുറത്തു വിട്ടുകൊണ്ടാണ് സഞ്‌ജയ് സിംഗ് ഇക്കാര്യം പറഞ്ഞത്. ”ദീപാവലി ആഘോഷത്തിന് മുന്‍പായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അയോധ്യയില്‍ രാം ലല്ല സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ യാത്ര തടസപ്പെടുത്താന്‍ ബിജെപി ഗൂഢാലോചന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എത്തരത്തിലുള്ള പ്രസ്‌താവനകളാണ് അവരുടെ നേതാക്കള്‍ നടത്തുന്നതെന്ന് നിങ്ങളും കണ്ടിട്ടുണ്ടാവും,”- എംപി പറയുന്നു.

ദയവായി ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ഞാൻ അഭ്യർഥിക്കുന്നു. ആംആദ്‌മി പാര്‍ട്ടിയെയും അരവിന്ദ് കെജ്‌രിവാള്‍ ജിയെയും ലക്ഷ്യം വെച്ചുകൊണ്ട്, അദ്ദേഹത്തിന്റെ യാത്രകളും ജോലിയും തടസപ്പെടുത്താന്‍ പൈശാചികമായ ഒരു പ്രവണതയാണ് ബിജെപിക്കുള്ളത്. ശ്രീരാമനെ ദര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും സഞ്‌ജയ് സിംഗ് പറഞ്ഞു.

Most Read:  അനന്യ പാണ്ഡെയെ എൻസിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE