തൃപ്പൂണിത്തുറയിൽ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകും; എം സ്വരാജ്

By Staff Reporter, Malabar News
m-swaraj
M Swaraj MLA
Ajwa Travels

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകുമെന്ന് എം സ്വരാജ് എംഎല്‍എ. ഇക്കാര്യം യുഡിഎഫ് സ്‌ഥാനാർഥി കെ ബാബു തന്നെ തുറന്ന് പറഞ്ഞുവെന്നും സ്വരാജ്. ബിജെപിക്ക് ഉള്ളത് പാര്‍ട്ടി വോട്ടുകളാണെന്നും നിഷ്‌പക്ഷ വോട്ടുകള്‍ ഇല്ലായെന്നും സ്വരാജ് പറഞ്ഞു. തൃപ്പൂണിത്തുറയില്‍ ഇടത് മുന്നണി തിളക്കമാര്‍ന്ന വിജയം നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച നിഷ്‌പക്ഷ വോട്ടുകള്‍ ഇത്തവണ തനിക്ക് ലഭിക്കുമെന്ന് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി കെ ബാബുവും ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. വിശ്വാസ സംരക്ഷണത്തിന് യുഡിഎഫ് ഭരണത്തില്‍ വരണമെന്നും ശബരിമല സംബന്ധിച്ച് നിയമ നിര്‍മാണം നടത്താന്‍ യുഡിഎഫിന് മാത്രമേ കഴിയൂവെന്നും കെ ബാബു പറയുന്നു.

Read Also: ട്വന്റി 20ക്ക് വിജയം ഉറപ്പ്, മാറ്റം പ്രതീക്ഷിക്കുന്നു; സാബു ജേക്കബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE