അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബിജെപി അധികാരം നേടും; കെ സുരേന്ദ്രന്‍

By Team Member, Malabar News
Malabarnews_k surendran
K Surendran
Ajwa Travels

തിരുവനന്തപുരം : കേരളത്തില്‍ നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് ബിജെപി അധികാരത്തില്‍ എത്തുമെന്ന് വ്യക്‌തമാക്കി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിഹാറിലും, മറ്റ് സംസ്‌ഥാനങ്ങളിലും നടന്ന തിരഞ്ഞെടുപ്പുകളുടെ വെളിച്ചത്തിലാണ് കെ സുരേന്ദ്രന്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. കേരളത്തിലും, പശ്‌ചിമബംഗാളിലും അടുത്ത തിരഞ്ഞെടുപ്പോടെ ബിജെപി അധികാരം നേടുമെന്നും, എല്ലാ പ്രവചനങ്ങളെയും മറികടന്ന് കൊണ്ട് രാജ്യത്ത് ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ബിജെപി അധികാരം നേടുന്നതിന്റെ ആദ്യ സൂചനയായിരിക്കും കേരളത്തില്‍ ഉടന്‍ നടക്കാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്‌ഥാനത്ത് ഇടത് സര്‍ക്കാരിന്റെ നില പരുങ്ങലിലാണെന്നും, പ്രതിപക്ഷം എന്നത് തികച്ചും സാങ്കേതികം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്നെ ഇരുപക്ഷങ്ങളിലും അഴിമതിക്കാര്‍ മാത്രമാണെന്നത് തെളിയുകയാണെന്നും സുരേന്ദ്രന്‍ വ്യക്‌തമാക്കി.

കൂടാതെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്നും, അദ്ദേഹത്തിന്റെ സുരക്ഷക്കായി ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് കേവലം സംശയത്തിന്റെ പുറത്തു പറയുന്ന കാര്യം അല്ലെന്നും, തികഞ്ഞ ഉത്തരവാദിത്വത്തോടെ പറയുന്നതാണെന്നും കെ സുരേന്ദ്രന്‍ വ്യക്‌തമാക്കി.

Read also : പാര്‍ട്ടിയില്‍ സ്‌ഥാനമില്ല; മുസ്‌ലിം ലീഗ് നേതാവ് സിപിഎമ്മിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE