പാര്‍ട്ടിയില്‍ സ്‌ഥാനമില്ല; മുസ്‌ലിം ലീഗ് നേതാവ് സിപിഎമ്മിലേക്ക്

By Syndicated , Malabar News
Cpim_thrissur_Malabar news
Ajwa Travels

ചാവക്കാട്: മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം ട്രഷറര്‍ വികെ യൂസഫ് പാര്‍ട്ടി വിട്ടു. പഞ്ചായത്ത് ഭാരവാഹികളോ പ്രവര്‍ത്തകരോ തനിക്ക് അര്‍ഹമായ സ്‌ഥാനം തരുന്നില്ലെന്നും പ്രവര്‍ത്തനങ്ങളില്‍ താനുമായി കൂടിയാലോചന നടത്തുന്നില്ലെന്നും ആരോപിച്ചാണ് അണ്ടത്തോട് സ്വദേശിയും പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുന്‍ അംഗവുമായ ഇദ്ദേഹം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്.

പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ മുസ്‌ലിം ലീഗ് ചില വ്യക്‌തികളില്‍ മാത്രം ഒതുങ്ങുന്നു. പഞ്ചായത്ത് ഭരണസമിതിക്കെതിരെ മൂന്നര വര്‍ഷം മിണ്ടാതിരുന്നു. ലീഗ് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് മുഹ്‍യിദ്ദീന്‍, പ്രവര്‍ത്തകന്‍ അബൂബക്കര്‍ തൈപ്പറമ്പില്‍ എന്നിവരും നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് രാജിവെച്ചതായി അദ്ദേഹം അറിയിച്ചു. അതേസമയം, വികെ യൂസഫിന്റെ ആരോപണം അടിസ്‌ഥാന രഹിതമാണെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എകെ മൊയ്‌തുണ്ണി പറഞ്ഞു.

Read also: അന്തിക്കാട് നിധിന്‍ കൊലപാതക കേസ്; ഒരാള്‍ കൂടി അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE