ബിജെപി മൽസരിക്കുന്നത് ഭരണം പിടിക്കാൻ; കെ സുരേന്ദ്രൻ

By Staff Reporter, Malabar News
K surendran_Malabar news
Ajwa Travels

തിരുവനന്തപുരം: ബിജെപി മൽസരിക്കുന്നത് ഭരണം പിടിക്കാൻ തന്നെയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ശോഭ സുരേന്ദ്രനെ ഗ്രൂപ്പ്‌ നോക്കി ഒതുക്കിയിട്ടില്ല. ശോഭ സജീവമായി തിരിച്ചെത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വൈസ് പ്രസിഡന്റ് സ്‌ഥാനം മോശം പദവി അല്ലെന്നും സുരേന്ദ്രൻ വിശദീകരിച്ചു. കോൺഗ്രസ്‌ മുക്‌ത കേരളം ബിജെപി ലക്ഷ്യമല്ല. അത് ലീഗ് തന്നെ ചെയ്യുന്നുണ്ടെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു.

ഇടത് ഭരണം വീണ്ടും ആഗ്രഹിക്കുന്നവെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഇല്ലാതാക്കാൻ എല്‍ഡിഎഫ് ഭരണ തുടർച്ച ആഗ്രഹിക്കുന്നില്ല. ഇരു മുന്നണികളും എതിരാളികളാണെന്ന് കെ സുരേന്ദ്രൻ വ്യക്‌തമാക്കി. ക്രിസ്ത്യൻ വോട്ടുകൾ ഇത്തവണ ബിജെപിക്ക് അനുകൂലമാകുമെന്നും അതാണ് ഇത്തവണ ടേണിംഗ് പോയിന്റെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also: യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര; ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE