അവഗണിക്കാന്‍ പറ്റാത്ത രാഷ്‌ട്രീയ ശക്‌തിയായി ബിജെപി തുടരും; പ്രശാന്ത് കിഷോർ

By Syndicated , Malabar News
Prashant kishor
Ajwa Travels

പനാജി: ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശക്‌തിയായി ബിജെപി തുടരുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. ജയിച്ചാലും തോറ്റാലും ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ കേന്ദ്രബിന്ദു ബിജെപി ആയിരിക്കുമെന്നും ആദ്യ 40 വര്‍ഷം ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്ന ആധിപത്യം പോലെ പോലെയായിരിക്കും അതെന്നും ഗോവ സന്ദര്‍ശനത്തിനിടെ പ്രശാന്ത് കിഷോർ പറഞ്ഞു.

”നിങ്ങള്‍ വോട്ടര്‍മാരുടെ തലത്തില്‍ നോക്കിയാല്‍, ഇത് മൂന്നിലൊന്നിനും മൂന്നില്‍ രണ്ടിനും ഇടയിലുള്ള പോരാട്ടമാണ്. മൂന്നിലൊന്ന് ആളുകള്‍ മാത്രമാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത് അല്ലെങ്കില്‍ ബിജെപിയെ പിന്തുണക്കാന്‍ ആഗ്രഹിക്കുന്നത്. ബാക്കി മൂന്നില്‍ രണ്ട് ഭാഗവും 10, 12 അല്ലെങ്കില്‍ 15 രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കായി വിഭജിക്കപ്പെടുന്ന വിധത്തില്‍ ഛിന്നഭിന്നമാണ് എന്നതാണ് പ്രശ്‌നം, അത് പ്രധാനമായും കോണ്‍ഗ്രസിന്റെ പതനമാണ്”- പ്രശാന്ത് കിഷോർ പറഞ്ഞു.

നേരത്തെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേർന്നുവെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.

Read also: ഭർത്താവിന്​ നീതി വേണം; ഉദ്ദവിന്​ കത്തയച്ച് ക്രാന്തി വാങ്കഡെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE