കേരളത്തിൽ ബിജെപി വലിയ വിജയം നേടും; ഇ ശ്രീധരൻ

By Staff Reporter, Malabar News
e-sreedharan
Ajwa Travels

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പാർട്ടി പറയുന്ന ഏത് മണ്ഡലത്തിലും മൽസരിക്കാൻ തയാറാണെന്നും ശ്രീധരൻ പറഞ്ഞു. ഒരു രാഷ്‌ട്രീയക്കാരൻ ആയിട്ടല്ല പകരം ഒരു ടെക്നോക്രാറ്റെന്ന നിലയിലാകും പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. പുനർനിർമാണം പൂർത്തിയായ പാലാരിവട്ടം പാലത്തിൽ വ്യാഴാഴ്‌ച പരിശോധനക്കെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താമസസ്‌ഥലമായ പൊന്നായിൽ നിന്ന് ഏറെ ദൂരയുള്ള മണ്ഡലത്തിൽ സ്‌ഥാനാർഥിയായി നിർത്തരുതെന്ന് മാത്രമാണ് പാർട്ടിയോട് പറഞ്ഞത്. പാലാരിവട്ടം പാലത്തിന്റെ കാര്യം തിരഞ്ഞെടുപ്പിൽ വലിയ പ്രചാരണ വിഷയമാകും. കേരളത്തിൽ ബിജെപി വലിയൊരു വിജയം പ്രതീക്ഷിക്കുന്നുവെന്നും ശ്രീധരൻ പറഞ്ഞു. ഡിഎംആർസിയിൽ നിന്ന് വിരമിച്ച ശേഷമാകും നാമിർദേശ പത്രിക സമർപ്പിക്കകയെന്നും അദ്ദേഹം വ്യക്‌തമാക്കി.

വെള്ളിയാഴ്‌ചയോടെ പാലത്തിന്റെ എല്ലാ ജോലികളും പൂർത്തിയാകും. നാളെയോ മറ്റന്നാളോ പാലം കൈമാറും. ഇത് സംബന്ധിച്ച റിപ്പോർട് വെള്ളിയാഴ്‌ച ഉച്ചയോടെ സർക്കാരിന് നൽകും. പാലത്തിന്റെ പുനർനിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനായി. വളരെ വേഗത്തിൽ പണി പൂർത്തിയാക്കിയതിന് ഊരാളുങ്കലിന് നന്ദിയറിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read Also: വാളയാര്‍ പീഡനക്കേസ്; മാതാപിതാക്കളുടെ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE