കണ്ണൂർ: ജില്ലയിലെ കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വട്ടോളി പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ്(43) വെട്ടേറ്റത്. ഇന്നലെ രാത്രിയോടെ നടന്ന ആക്രമണത്തിൽ പ്രശാന്തിന്റെ ഇരു കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്‍തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി.
പ്രശാന്തിന് നേരെയുണ്ടായ ആക്രമണം രാഷ്‌ട്രീയ അക്രമമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്‌തതയില്ല. കൂടാതെ ബിജെപിയും ഇക്കാര്യത്തിൽ ഇതുവരെ രാഷ്‌ട്രീയ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. സംഭവത്തിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read also: കോവിഡ് വ്യാപനം കുറയുന്നു; ചണ്ഡീഗഡിലും നിയന്ത്രണങ്ങൾ പിൻവലിച്ചു