ബ്ളാക്ക് ഫംഗസ്; സംസ്‌ഥാനത്ത് ചികിൽസയിലുള്ളത് 50 പേര്‍

By Staff Reporter, Malabar News
black-fungus
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ ബ്ളാക്ക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിൽസയിലുള്ളത് 50 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 73 പേര്‍ക്കാണ് സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് ബാധ റിപ്പോർട് ചെയ്യപ്പെട്ടത്. ഇവരിൽ എട്ട് പേര്‍ രോഗമുക്‌തി നേടിയെന്നും 15 പേര്‍ രോഗം മൂലം മരണപ്പെട്ടുവെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

നിലവില്‍ 3040 ഐസിയു കിടക്കകളാണ് സര്‍ക്കാര്‍ ആശുപത്രികളിൽ ഉള്ളത്. അതില്‍ 1137 കിടക്കകള്‍ കോവിഡ് രോഗികളുടെയും 736 കിടക്കകള്‍ കോവിഡേതര രോഗികളുടെയും ചികിൽസക്കായി ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം 2293 വെന്റിലേറ്ററുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെയുളളത്. ഇതിൽ 613 എണ്ണം കോവിഡ് രോഗികളുടെ ചികിൽസക്കായാണ് ഉപയോഗിക്കുന്നത്. 163 എണ്ണം കോവിഡേതര രോഗികളുടെ ചികിൽസക്കായി ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Most Read: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതിയിൽ അതൃപ്‌തിയെന്ന് മാണി സി കാപ്പൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE