കോട്ടയം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതിയിൽ അതൃപ്‌തി വ്യക്‌തമാക്കി മാണി സി കാപ്പൻ എംഎൽഎ. ഇക്കാര്യം യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണെന്നും മാണി സി കാപ്പൻ പറഞ്ഞു.
മുട്ടിൽ മരംകൊള്ളയുടെ പശ്‌ചാത്തലത്തിൽ സംഭവസ്‌ഥലം സന്ദർശിച്ചപ്പോൾ യുഡിഎഫ് നേതാക്കൾ തന്നെ വിളിച്ചില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. എൻസികെ എന്ന പാർട്ടിയുടെ പേര് മാറ്റുമെന്നും പകരം രണ്ട് പുതിയ പേരുകൾ പരിഗണനയിൽ ഉണ്ടെന്നും മാണി സി കാപ്പൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കാത്തതിനാലാണ് പുതിയ തീരുമാനം.
Read also: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം; രാജ്യവ്യാപകമായി പ്രതിഷേധിച്ച് ഐഎംഎ