മികച്ച രക്‌തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്

By Trainee Reporter, Malabar News
Malabar News_blood-donation
Representational image
Ajwa Travels

കല്‍പ്പറ്റ: കോവിഡ് കാലത്ത് ജില്ലയില്‍ മികച്ച രീതിയില്‍ രക്‌തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്. ദേശീയ സന്നദ്ധ രക്‌തദാന ദിനത്തിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് അധികൃതരില്‍ നിന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സംഘടനക്ക് വേണ്ടി ജില്ലാ സെക്രട്ടറി കെ. റഫീഖ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജിതിന്‍ കെ.ആര്‍. എന്നിവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

കോവിഡ് 19ന്റെ സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയില്‍ രക്‌തക്ഷാമം ഉണ്ടാകാതിരിക്കാന്‍ കരുതലോടെയാണ് ഡിവൈഎഫ്‌ഐ ഇടപെട്ടത്. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കോവിഡ് പശ്ചാത്തലത്തിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രക്‌തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. നിരവധി യുവാക്കളാണ് ക്യാമ്പുകളില്‍ പങ്കെടുത്ത് രക്‌തദാനം നടത്തിയത്.

Read also: സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കഞ്ചിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE