മൂവായിരം കോടിയോളം വിലവരുന്ന ലഹരി മരുന്നുമായി ബോട്ട് പിടിയില്‍

By Staff Reporter, Malabar News
boat seized with drugs
Representational Image
Ajwa Travels

കൊച്ചി: വന്‍ ലഹരിമരുന്ന് ശേഖരവുമായി മൽസ്യബന്ധന ബോട്ട് നാവിക സേനാ ഉദ്യോഗസ്‌ഥർ പിടികൂടി. അറബിക്കടലില്‍ നിന്നാണ് ബോട്ട് കസ്‌റ്റഡിയിലെടുത്തത്. ജീവനക്കാരുൾപ്പടെ ബോട്ട് കൊച്ചി തുറമുഖത്തെത്തിച്ചു.

പട്രോളിങ്ങിനിടെ സംശയാസ്‌പദമായി കണ്ടത്തിയ ബോട്ടിൽ നിന്നാണ് ലഹരി ശേഖരം പിടികൂടിയത്. 300 കിലോ ലഹരി മരുന്നാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിന് രാജ്യാന്തര വിപണിയില്‍ 3000 കോടിയോളം രൂപ വില വരും.

പിടികൂടിയ ലഹരി മരുന്നിന്റെ അളവും വിലയും മാത്രമല്ല, മറിച്ച് മക്രാൻ തീരത്ത് നിന്ന് പുറപ്പെട്ട് ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെ ലക്ഷ്യം വെച്ച് ഒഴുകുന്ന അനധികൃത മയക്കുമരുന്ന് കള്ളക്കടത്തിന്റെ കൂടുതൽ അന്വേഷണത്തിലേക്ക് നിലവിലെ കണ്ടെത്തൽ വഴിവെക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read Also: സംസ്‌ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE