മാഹി റെയിൽവേ സ്‌റ്റേഷന് സമീപം ബോംബ് ശേഖരം കണ്ടെത്തി

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: മാഹി റെയിൽവേ സ്‌റ്റേഷന് സമീപം അഴിയൂരിൽ ബോംബ് ശേഖരം കണ്ടെത്തി. പുളിയേരി നടഭാഗം ഒതയോത്ത് പരവന്റെ വിടയിലെ റെയിൽവേ സ്‌റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ഒരു സ്‌റ്റീൽ ബോംബും അഞ്ച് നാടൻ ബോംബുകളും കണ്ടെത്തിയത്. സമീപവാസിയായ സ്‌ത്രീയാണ് ബോംബ് ആദ്യം കണ്ടത്.

സംഭവമറിഞ്ഞ നാട്ടുകാർ പരിഭ്രാന്തരായി സ്‌ഥലത്ത്‌ തടിച്ച് കൂടി. ചോമ്പാൽ പോലീസും ബോംബ് സ്‌ക്വാഡും സ്‌ഥലത്തെത്തി ബോംബുകൾ കസ്‌റ്റഡിയിൽ എടുത്തു. ആളൊഴിഞ്ഞ പ്രദേശമായ ഇവിടങ്ങളിൽ രാത്രി കാലങ്ങളിൽ അപരിചിതർ എത്താറുണ്ടെന്ന് പരിസരവാസികൾ പോലീസിനോട് പറഞ്ഞു.

വലിയ ഗ്രൗണ്ട് അടക്കമുള്ള പ്രദേശം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി താവളമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് പോലീസിന്റെ നിരീക്ഷണം ശക്‌തമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Also Read: ശക്‌തമായ കാറ്റും, മഴയും; ജില്ലയിൽ വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്‌ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE