ശക്‌തമായ കാറ്റും, മഴയും; ജില്ലയിൽ വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്‌ടം

By Team Member, Malabar News
kozhikode farm loss
Representational image

കോഴിക്കോട് : ശക്‌തമായ കാറ്റിനെ തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത നാശനഷ്‌ടം. എടവരാട്, കല്ലൂർ, കൈപ്രം എന്നീ മേഖലകളിലാണ് വലിയ തോതിൽ കൃഷിനാശവും, വീടുകൾക്കും മറ്റും കേടുപാടുകളും സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഈ പ്രദേശങ്ങളിൽ ചുഴലിക്കാറ്റും, ശക്‌തമായ മഴയും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് വലിയ നാശനഷ്‌ടങ്ങൾ സംഭവിച്ചത്.

കൈപ്രം കിഴക്കെ കരിമ്പാച്ചാലിൽ സുധാകരൻ, ലാസ്‌റ്റ് കല്ലോട് തച്ചറോത്ത് ബാലൻ നായർ എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണു. കൂടാതെ എരവട്ടൂർ പിലാറത്ത് താഴെ തട്ടാങ്കണ്ടി ഗംഗാധരൻ നമ്പ്യാർ, എടവരാട് കുന്നമംഗലത്ത് സുധി, മാണിക്കോത്ത് ശ്രീജിത്ത്, കുറ്റിയോടൻ കണ്ടി നാരായണൻ നായർ, മുക്കിൽ അന്ത്രു, കൊയിലോത്ത് ബാലൻ, കൈപ്രം ഗോപാലൻ, ചോയിരോട്ട് ശശി, ചിലിയാറത്ത് ബാബു, കുന്നമംഗലത്ത് സുര, ചങ്ങരോത്ത് പഞ്ചായത്തിലെ താഴെ തെക്കെക്കണ്ടി മൊയ്‌തു, അങ്ങാടി കയ്യിൽ ദാമോദരൻ, താഴെ തെക്കേക്കണ്ടി ഇർഷാദ്, പോന്തോരി കരുണാകരൻ നായർ, കാപ്പുമ്മൽ കുഞ്ഞിക്കണ്ണൻ, മല നടുവിൽ നിജീഷ്, കെസി ലാൽ കൃഷ്‌ണ, കെകെ പത്‌മനാഭൻ, കെകെ ഗംഗാധരൻ, എംവി ബാലകൃഷ്‌ണൻ നായർ, താഴെ തെക്കെക്കണ്ടി സമദ് എന്നിവർക്ക് വലിയ തോതിൽ കൃഷിനാശവും കഴിഞ്ഞ ദിവസം ഉണ്ടായി.

ശക്‌തമായ കാറ്റിലും മഴയിലും നിരവധി ആളുകൾക്കാണ് ജില്ലയിൽ നഷ്‌ടം ഉണ്ടായിട്ടുള്ളത്. അതിനാൽ തന്നെ കാർഷിക വിളകളും വസ്‌തുവകകളും നഷ്‌ടപ്പെട്ടവർക്ക് ഉടൻ നഷ്‌ടപരിഹാരം നൽകണമെന്ന് കർഷക മോർച്ച സംസ്‌ഥാന സെക്രട്ടറി കെകെ രജീഷ് ആവശ്യപ്പെട്ടു. പ്രകൃതി ദുരന്തം ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

Read also : ബംഗാളിൽ സംഘർഷം; സിപിഐഎം സ്‌ഥാനാർഥി ഉൾപ്പടെ ആക്രമിക്കപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE