പുഴയില്‍വീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ 14കാരന് ദാരുണാന്ത്യം

By News Bureau, Malabar News
drowned to death
Representational Image
Ajwa Travels

മലപ്പുറം: പൊന്നാനി ബിയ്യം പുളിക്കടവ് തൂക്കുപാലത്തിനടുത്ത് പുഴയില്‍ തെന്നിവീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ 14കാരൻ മുങ്ങിമരിച്ചു. കാഞ്ഞിരമുക്ക് സ്വദേശി പണിക്കര്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ സിനാന്‍ (14) ആണ് മരണപ്പെട്ടത്.

സ്‌കൂള്‍ കഴിഞ്ഞ് പുഴ കാണാൻ എത്തിയതായിരുന്നു സഹോദരങ്ങള്‍. ഇതിനിടെ അനുജത്തി ഫാത്തിമ ദിയ പുഴയിലേക്ക് തെന്നി വീഴുകയും സിനാൻ രക്ഷിക്കാനായി ഇറങ്ങുകയും ആയിരുന്നു.

സെക്യൂരിറ്റി ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു കുട്ടികള്‍ പുഴയില്‍ ഇറങ്ങിയത്. പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പുഴയിലിറങ്ങുകയും പെണ്‍കുട്ടിയെ രക്ഷിക്കുകയും ചെയ്‌തു.

ഫാത്തിമ ദിയയാണ് സഹോദരന്‍കൂടി വെള്ളത്തിലിറങ്ങിയതായി നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് സിനാനെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Malabar News: അലിഫ് ബിൽഡേഴ്‌സ് അഞ്ചര കോടി തട്ടിയെടുത്തു; പോലീസ് കേസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE