മദ്യലഹരിയിൽ ഒന്നരവയസുകാരിയെ എടുത്തെറിഞ്ഞു; മാതാപിതാക്കൾ അറസ്‌റ്റിൽ

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിൽസയിലാണ്.

By Trainee Reporter, Malabar News
child attack
Rep. Image
Ajwa Travels

കൊല്ലം: ജില്ലയിലെ കുറുവൻപാലത്ത് മദ്യലഹരിയിൽ മാതാപിതാക്കൾ ഒന്നരവയസുകാരിയായ മകളെ വീട്ടിൽ നിന്ന് എടുത്തെറിഞ്ഞു. തമിഴ്‌നാട് സ്വദേശികളായ മുരുകൻ, മാരിയമ്മ എന്നിവരാണ് മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനെ വീടിന് പുറത്തേക്ക് എടുത്തെറിഞ്ഞത്. ഇരുവരെയും കൊല്ലം പോലീസ് അറസ്‌റ്റ് ചെയ്‌തു. ബാലനീതി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ രാത്രി എട്ടു മണിക്കായിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്നു മുരുകനും മാരിയമ്മയും. മദ്യപിക്കുന്നതിനിടെ ഇവരുടെ സമീപത്തെത്തി മകളെ വീടിന് പുറത്തേക്ക് എടുത്തെറിഞ്ഞെന്നാണ് നാട്ടുകാർ പോലീസിനെ അറിയിച്ചത്. കുട്ടിയുടെ നിലവിലെ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

ആക്രിക്കച്ചവടക്കാരായ ദമ്പതികൾ സ്‌ഥിരം മദ്യപിച്ചു ബഹളം ഉണ്ടാക്കാറുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലയിൽ രക്‌തസ്രാവവുമായി തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയിപ്പോൾ.

Most Read: ഏക സിവിൽ കോഡ്; സർക്കാരിന്റെ അടിയന്തിര പരിഗണനയിലില്ല- കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE