ബിഎസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്‌ഥാനം ഒഴിഞ്ഞേക്കും

By Syndicated , Malabar News
Modi and Yediyurappa
Ajwa Travels

ന്യൂഡെല്‍ഹി: ബിഎസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്‌ഥാനം ഒഴിഞ്ഞേക്കും. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇദ്ദേഹം രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന. എന്നാല്‍ ഇരു നേതാക്കളും ബെംഗളൂരു പെരിഫറല്‍ റിംഗ് റോഡ് പദ്ധതി, മെകെഡാറ്റു പദ്ധതി തുടങ്ങി നിരവധി പദ്ധതികളെ പറ്റിയാണ് ചര്‍ച്ച ചെയ്‌തെന്നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്.

കര്‍ണാടക മന്ത്രിസഭാ പുനസംഘടനയ്‌ക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിര വിമത നീക്കം സജീവമായിരുന്നു. സ്വന്തം ഇഷ്‌ടക്കാരെ മാത്രം മന്ത്രിമാരാക്കിയെന്നാണ് എംഎല്‍എമാരുടെ പരാതി. എന്നാൽ കേന്ദ്ര നേതൃത്വത്തിന് തന്നില്‍ വിശ്വാസം ഉള്ളിടത്തോളം മുഖ്യമന്ത്രിയായി തുടരുമെന്നും സ്‌ഥാനം ഒഴിയണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ താൻ അനുസരിക്കുമെന്നും യെദിയൂരപ്പ നേരത്തേ അറിയിച്ചിരുന്നു.

Read also: ഉത്തരേന്ത്യൻ പെൺവാണിഭ സംഘം കേരളത്തിൽ പിടിയിൽ; 18 പേർ അറസ്‌റ്റിലായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE