ഉത്തരേന്ത്യൻ പെൺവാണിഭ സംഘം കേരളത്തിൽ പിടിയിൽ; 18 പേർ അറസ്‌റ്റിലായി

By Team Member, Malabar News
North Indian Sex Racket Arrested In Kerala

തിരുവനന്തപുരം : ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്നെത്തി നഗരത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 9 വീതം സ്‌ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘത്തെ അസം പോലീസ് എത്തിയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. ലോക്ക്ഡൗൺ സമയത്ത് കെട്ടിട നിർമാണ തൊഴിലാളികൾ എന്ന വ്യാജേനയാണ് യുവതികളെ കേരളത്തിൽ എത്തിച്ചത്.

തമ്പാനൂരിലെയും, മെഡിക്കൽ കോളേജിനടുത്തെയും ഹോട്ടലുകളിൽ നിന്നാണ് സംഘം പിടിയിലായത്. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരും അസം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരും പിടിയിലായിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്നും സ്‌ത്രീകളെ എത്തിച്ച് പെൺവാണിഭം നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇവർ ഇരുവരുടെയും പേരിൽ അസം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. തുടർന്ന് ഇവരുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്താണെന്ന് പോലീസ് കണ്ടെത്തിയത്.

വെള്ളിയാഴ്‌ച കേരളത്തിലെത്തിയ അസം പോലീസ് സംഘം ഷാഡോ പോലീസുമായി ചേർന്ന് റെയ്‌ഡ്‌ നടത്തുകയായിരുന്നു. റെയ്‌ഡിൽ ഇതര സംസ്‌ഥാന തൊഴിലാളികളായ രണ്ട് പേരും അറസ്‌റ്റിലായിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ അസമിലേക്ക് കൊണ്ടുപോകുമെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌.

Read also : കെഎം ഷാജിയുടെ സ്വത്തുവിവരങ്ങൾ തേടി വിജിലൻസ് കർണാടകയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE