യെദിയൂരപ്പയെ മാറ്റേണ്ട സാഹചര്യമില്ല; ബിജെപി സംസ്‌ഥാന നേതൃത്വം

By Syndicated , Malabar News
bs yediyurappa-karnataka
Ajwa Travels

ബെംഗളൂരൂ: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി സ്‌ഥാനത്തുനിന്നും യെദിയൂരപ്പയെ മാറ്റേണ്ട സാഹചര്യമില്ലെന്ന് സംസ്‌ഥാന കമ്മിറ്റി തലവന്‍ അരുണ്‍ സിംഗ്. മുഖ്യമന്ത്രിയെ മാറ്റണമെന്നുള്ള രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും അത്തരത്തിലൊരു രീതിയിലുള്ള അസ്‌ഥിരതയും സംസ്‌ഥാനത്തില്ലെന്നും അരുണ്‍ സിംഗ് പറഞ്ഞു.

“ആരും പാര്‍ട്ടിയെ കുറ്റപ്പെടുത്തരുത്. ഞങ്ങള്‍ വേണ്ട നടപടി സ്വീകരിക്കും. ഇതൊരു വലിയ രാഷ്‌ട്രീയപാര്‍ട്ടിയാണ്. ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായേക്കാം. എല്ലാവരുടെയും പൂര്‍ണ്ണ സഹകരണത്തോടെ മാത്രമെ പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ പറ്റുകയുള്ളു. രണ്ടോ മൂന്നോ പേര്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കും”- അരുണ്‍ സിംഗ് പറഞ്ഞു.

ഒന്നോ രണ്ടോ ആളുകൾ (നിയമസഭാംഗങ്ങൾ) മാദ്ധ്യമങ്ങൾക്ക് മുൻപിൽ അടിസ്‌ഥാനമില്ലാത്ത എന്തെങ്കിലും വിളിച്ചു പറയുന്നത് തെറ്റിദ്ധരിക്കപ്പെടുകയാണ്. ഇവർ സർക്കാരിന്റെ തുടക്കം മുതൽ തനിക്കെതിരെ സംസാരിക്കുന്നവരാണ്. മാദ്ധ്യമങ്ങൾ അതിന് കൂടുതൽ പ്രാധാന്യം നൽകുന്നു. സംസ്‌ഥാനത്ത്‌ ഒരു തരത്തിലുള്ള രാഷ്‌ട്രീയ പ്രതിസന്ധിയുമില്ല; എന്നായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം.

Read also: ചോദ്യം ചെയ്യലിനായി നാളെ ലക്ഷദ്വീപിലേക്ക്; നീതിപീഠത്തിൽ പൂർണ വിശ്വാസമെന്ന് ഐഷ സുൽത്താന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE