അറിയാം ഒക്‌ടോബറിലെ മികച്ച ബിഎസ്എന്‍എല്‍ ഓഫറുകള്‍

By Staff Reporter, Malabar News
technology image_malabar news
Representational Image
Ajwa Travels

ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മികച്ച ടോപ് അപ്പുകളില്‍ ഒന്നാണ് 110 രൂപയുടെ റീചാര്‍ജ് ഓഫര്‍. 110 രൂപയുടെ ഈ ടോപ്പ് അപ് പ്ലാനില്‍ ഉപഭോതാക്കള്‍ക്ക് ഫുള്‍ ടോക്ക് ടൈം ആണ് ലഭ്യമാകുന്നത്. എന്നാല്‍ ഈ ഫുള്‍ ടോക്ക് ടൈം ഓഫറുകള്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

അതേസമയം കേരള സര്‍ക്കിളുകളില്‍ ഈ ടോപ് അപ് റീചാര്‍ജുകള്‍ക്ക് 90 രൂപയുടെ ടോക്ക് ടൈം ആണ് നിലവില്‍ ലഭ്യമാകുന്നത്. ബിഎസ്എന്‍എല്‍ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴി ഇത് ഇപ്പോള്‍ റീചാര്‍ജ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.

Read Also: വരുന്നു വിമന്‍സ് ടി-20; ടൂര്‍ണമെന്റ് നവംബറില്‍

100 രൂപയുടെ മറ്റൊരു ടോപ് അപ് റീചാര്‍ജ് ഓഫറും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. നിലവില്‍ കേരള സര്‍ക്കിളുകളില്‍ ഈ ടോപ് അപ് റീചാജുകള്‍ക്ക് 81. 75 രൂപയുടെ ടോക്ക് ടൈം ആണ് ലഭ്യമാകുന്നത്. ബിഎസ്എന്‍എല്‍ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴി ഈ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.

അതോടൊപ്പം ഡാറ്റ വേണ്ടവര്‍ക്ക് ഇപ്പോള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്ന 57 രൂപയുടെ ഓഫര്‍ കേരള സര്‍ക്കിളുകളില്‍ ലഭിക്കുന്നതാണ്. 57 രൂപയുടെ റീചാര്‍ജുകളില്‍ ദിവസേന 1 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 14 ദിവസത്തെ വാലിഡിറ്റിയിലാണ് ബിഎസ്എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കുക. അതായത് ആകെ 14 ജിബിയുടെ ഡാറ്റ ഈ പ്ലാനില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

Kerala News: ലൈഫ് മിഷനിൽ സിബിഐക്ക് അന്വേഷണം തുടരാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE