കൂടല്ലൂരിൽ ബസ് മറിഞ്ഞ് അപകടം; ഒരു മരണം, ഇരുപത് പേർക്ക് പരിക്കേറ്റു

By Team Member, Malabar News
Bus Accident In Koodalloor And One Were Died
Ajwa Travels

കോട്ടയം: കേരള-തമിഴ്‌നാട് അതിർത്തിയിൽ ബസ് മറിഞ്ഞ് ഒരു മരണം. ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. കുമളിക്കടുത്ത് കൂടല്ലൂരിൽ വച്ചാണ് ബസ് മറിഞ്ഞ് അപകടം ഉണ്ടായത്. ഗൂഡല്ലൂർ സ്വദേശി കൃഷ്‌ണമൂർത്തിയാണ് അപകടത്തിൽ മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ ആളുകളിൽ 5 പേരെ തേനി മെഡിക്കൽ കോളജിലും ബാക്കിയുള്ളവരെ കമ്പം, കൂടല്ലൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

കോയമ്പത്തൂരിൽ നിന്നും കുമളിയിലേക്കു വന്ന തമിഴ്നാട് സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ 5 മണിയോടെ ആയിരുന്നു അപകടം.

Read also: വിമാനത്തിനുള്ളിലെ പ്രതിഷേധം; പ്രതികൾ ഹെക്കോടതിയിൽ ജാമ്യഹരജി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE