ഉപതെരഞ്ഞെടുപ്പ് വേണ്ട: ചീഫ് സെക്രട്ടറി കത്തയച്ചു

By Trainee Reporter, Malabar News
voters-list_Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: ചവറ ,കുട്ടനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സര്‍വകക്ഷിയോഗത്തിന്റെയും സര്‍ക്കാരിന്റെയും അഭിപ്രായങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍  തെരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്നും കത്തില്‍ പറയുന്നു. ഏപ്രിലില്‍ നിയമസഭാ കാലാവധി കഴിയും. കുറഞ്ഞ കാലയളവിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്ന അഭിപ്രായമാണ് സര്‍വകക്ഷി യോഗം മുന്നോട്ട് വെച്ചത്. ഉപതെരഞ്ഞെടുപ്പ് ചിലവ് വര്‍ധിപ്പിക്കുമെന്നും കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് വേണ്ടെന്ന സര്‍വകക്ഷി തീരുമാനത്തിനോട് സര്‍ക്കാര്‍ യോജിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് സമര്‍പ്പിച്ചിരിക്കുന്നത്.

Read also:ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണം; മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് നീട്ടിവെക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച സര്‍വകക്ഷി യോഗത്തിന്റെയും സര്‍ക്കാരിന്റെയും അഭിപ്രായം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചുവരികയാണ് .

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE