സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ തീരുമാനം

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം. ദേശീയ ഗെയിംസിൽ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവർ. ഈ കായിക താരങ്ങൾക്ക് ജോലി നൽകാമെന്ന് സർക്കാർ നേരത്തെ വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ ഇത് നടപ്പാക്കാത്തതിനെ തുടർന്നാണ് താരങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചത്.

ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ 45 ദിവസമായി നടത്തി വന്ന സമരം ഇവർ അവസാനിപ്പിച്ചു. 400 പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാനും സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. കോഴിക്കോട് ആസ്‌ഥാനമായി ഒരു പുതിയ ബറ്റാലിയൻ രൂപവൽക്കരിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. പത്തനംതിട്ട വിമാനത്താവളത്തിന്റെ ഭാഗമായി നോഡൽ ഏജൻസിയായി കിൻഫ്രയെ നിയമിക്കാനും തീരുമാനിച്ചു.

Read also: വാക്‌സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE