ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്

By Trainee Reporter, Malabar News
calicut university_Malabar News
Representational image
Ajwa Travels

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ്
ഇന്ന് പ്രസിദ്ധീകരിക്കും. വൈകുന്നേരം 5 മണി മുതല്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് ലഭ്യമാകും. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം ഈ മാസം 21 വരെ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ്, കോഴ്‌സ് ഓപ്ഷനുകള്‍  പുനഃക്രമീകരിക്കാം. എന്നാല്‍ പുതിയ കോളേജുകളോ കോഴ്‌സുകളോ കൂട്ടിച്ചേര്‍ക്കാനോ, ഒഴിവാക്കാനോ സാധിക്കില്ല. വെബ്‌സൈറ്റില്‍, വിദ്യാര്‍ത്ഥികളുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്‌ത ശേഷം ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് സൗകര്യം ഉപയോഗിച്ച് കോളേജ്, കോഴ്‌സ് ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാം.

Read also: കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 12 ന് ആരംഭിക്കും

ഈ മാസം 24നാണ് സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ഒക്ടോബര്‍ 6ന് രണ്ടാമത്തെ അലോട്ട്‌‌മെന്റും പ്രസിദ്ധീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE