വേനൽ ചൂടിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

By Staff Reporter, Malabar News
eyes-
Ajwa Travels

വേനൽക്കാലത്ത് ഏറെ പരിചരണം നൽകേണ്ട ശരീരഭാഗമാണ് കണ്ണുകൾ. അതിതീവ്രമായ സൂര്യപ്രകാശം, അന്തരീക്ഷത്തിലെ പൊടി, മലിനമായ ജലം എന്നിവയാണ് കണ്ണുകൾക്ക് ഭീഷണി. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്‌മികൾ കണ്ണിൽ പതിക്കുന്നത് അപകടകരമാണ്. അലർജി, ഡ്രൈ ഐ, ചെങ്കണ്ണ്, കൺകുരു എന്നിവ വേനൽക്കാലത്ത് സാധാരണയായി ഉണ്ടാകാം. അന്തരീക്ഷത്തിൽ ഈർപ്പം വളരെ കുറവായതിനാൽ പൊടിപടലങ്ങൾ വലിയ ആപത്ത് സൃഷ്‌ടിക്കും.

അതിനാൽ കണ്ണുകളെ സുരക്ഷിതമാക്കാൻ ഏറെ ശ്രദ്ധിക്കണം. കണ്ണിലേക്ക് നേരിട്ട് സൂര്യപ്രകാശം അടിക്കുന്നത് ഒഴിവാക്കണം. അധികനേരം വെയിലത്ത് നിന്നാൽ തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണുകൾ കഴുകണം, പ്രത്യേകിച്ച് വെയിലത്തുള്ള ജോലി ചെയ്യുന്നവർ. വീടിന് പുറത്തിറങ്ങുമ്പോൾ കഴിവതും അൾട്രാവയലറ്റ് പ്രതിരോധ സൺഗ്ളാസ് ധരിക്കുക. വാഹനങ്ങൾ ഓടിക്കുമ്പോഴും ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടതാണ്.

ആറ് മുതൽ എട്ട് മണിക്കൂർ ഉറക്കം കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കും. ഇലക്കറികൾ, പഴങ്ങൾ, കാരറ്റ്‌ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയുടെ സാന്നിധ്യം കണ്ണുകൾക്ക് ഗുണകരമാണ്. ലളിതമായ നേത്രവ്യായാമങ്ങളും ചെയ്യുക. കൂടുതൽ സമയം മൊബൈലിൽ ചിലവഴിക്കുന്നത് ഒഴിവാക്കുന്നത് നന്നാവും. കണ്ണിൽ ചൊറിച്ചിൽ, കൺപോളവീക്കം, നീരോഴുക്ക് തുടങ്ങിയവ ഉണ്ടായാൽ നേത്രാരോഗ്യ വിദഗ്‌ധനെ സമീപിക്കുന്നതാണ് ഉത്തമം.

Read Also: ധനുഷിന്റെ രണ്ടാം ഹോളിവുഡ് ചിത്രം; ‘ദി ഗ്രേ മാൻ’ ചിത്രീകരണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE