ധനുഷിന്റെ രണ്ടാം ഹോളിവുഡ് ചിത്രം; ‘ദി ഗ്രേ മാൻ’ ചിത്രീകരണം ആരംഭിച്ചു

By Team Member, Malabar News
the gray man
Ajwa Travels

തെന്നിന്ത്യൻ താരം ധനുഷ് അഭിനയിക്കുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ‘ദി ഗ്രേ മാൻ’. ക്യാപ്റ്റന്‍  അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍മാരായ റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സംവിധായകരായ റൂസ്സോ ബ്രദേഴ്‌സ് ഇൻസ്‌റ്റഗ്രാമിലൂടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം പ്രേക്ഷകരുമായി പങ്കുവച്ചിട്ടുണ്ട്. നെറ്റ്ഫ്ളിക്‌സിന്റെ ഏറ്റവും വലിയ ബജറ്റ് ചിത്രമായാണ് ദി ഗ്രേ മാൻ ഒരുങ്ങന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌.

റയാന്‍ ഗോസ്ളിങ്, ക്രിസ് ഇവാന്‍സ്, ജെസ്സിക്ക ഹെന്‍വിക്ക് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2018ൽ പുറത്തിറങ്ങിയ ‘എക്‌സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫക്കീർ’ ആണ് ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം. കെൻ സ്‌കോട്ട് ആണ് ഈ ചിത്രം സംവിധാനം ചെയ്‌തത്‌. ധനുഷിന്റെ പുതിയ ഹോളിവുഡ് ചിത്രത്തിന്റെ വാർത്തകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

Read also : ‘സ്‌റ്റാര്‍’ ഫസ്‌റ്റ് ലുക്ക് പുറത്ത്; ജോജു ചിത്രത്തിൽ അതിഥി താരമായി പൃഥ്വിരാജും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE