‘സ്‌റ്റാര്‍’ ഫസ്‌റ്റ് ലുക്ക് പുറത്ത്; ജോജു ചിത്രത്തിൽ അതിഥി താരമായി പൃഥ്വിരാജും

By Staff Reporter, Malabar News
Ajwa Travels

‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സ്‌റ്റാറി’ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. ജോജു ജോര്‍ജ്, ഷീലു എബ്രഹാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്‌റ്റർ നടൻ പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ചിത്രത്തില്‍ പൃഥ്വിരാജും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍ തിരക്കഥ രചിച്ച ‘സ്‌റ്റാര്‍’ ഒരു ത്രില്ലർ സിനിമയാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിർമിക്കുന്ന ചിത്രത്തിൽ സാനിയ ബാബു, ശ്രീലക്ഷ്‌മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂര്‍ തുടങ്ങിയവരും അണിനിരക്കുന്നു. അതേസമയം ചിത്രത്തില്‍ അതിഥി വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് പൃഥ്വി ചെയ്യുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഹരിനാരായണന്റെ വരികൾക്ക് എം ജയചന്ദ്രനും രഞ്‌ജിന്‍ രാജും ചേർന്ന് ഈണം പകരുന്നു. തരുണ്‍ ഭാസ്‌കരനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. വില്യം ഫ്രാന്‍സിസാണ് പശ്‌ചാത്തല സംഗീതം ഒരുക്കുന്നത്. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ചിത്രീകരണം പൂര്‍ത്തിയായ ‘സ്‌റ്റാറി’ന്റെ പോസ്‌റ്റ് പ്രൊഡക്ഷന്‍ വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: പ്രൊജക്‌ട് ഡിസൈനര്‍- ബാദുഷ, കലാസംവിധാനം- കമര്‍ എടക്കര, കോസ്‌റ്റ്യൂം- അരുണ്‍ മനോഹര്‍, മേക്കപ്പ്- റോഷന്‍ എന്‍ജി, സൗണ്ട് ഡിസൈൻ- അജിത്ത് എം ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍- റിച്ചാര്‍ഡ്, ഫിനാന്‍സ് കണ്ട്രോളർ- അമീര്‍ കൊച്ചിന്‍, ചീഫ് അസോസിയേറ്റ്‌സ്- സുഹൈല്‍ എം, വിനയന്‍, പിആര്‍ഒ- പി ശിവപ്രസാദ്, സ്‌റ്റില്‍സ്- അനീഷ് അര്‍ജ്ജുന്‍, ഡിസൈന്‍സ് 7കോം.

Read Also: സിപിഎം- ബിജെപി ബാന്ധവമില്ല; ബാലശങ്കറിനെ തള്ളി ഒ രാജഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE