‘യാചിക്കാനാവില്ല, ഒരു പേന വാങ്ങൂ’; സോഷ്യൽ മീഡിയയിൽ വൈറലായി വൃദ്ധ

By Desk Reporter, Malabar News
Can't-beg,-buy-a-pen;-Aging-goes-viral-on-social-media
Ajwa Travels

സോഷ്യൽ മീഡിയ കീഴടക്കി പൂനെയില്‍ നിന്നുള്ള ഒരു വൃദ്ധ. പൂനെയിലെ എംജി റോഡിലെ തെരുവുകളില്‍ പേന വിറ്റ് ജീവിക്കുന്ന രത്തൻ എന്ന വൃദ്ധയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ജോലി ചെയ്‌ത്‌ ജീവിക്കാൻ പറ്റിയ പ്രായം ഒന്നുമല്ല ഈ വൃദ്ധക്ക്. എങ്കിലും ജീവിക്കാൻ പണം ആവശ്യമാണല്ലോ. അതിനായി ഭിക്ഷ യാചിക്കാനും അവർക്ക് മനസില്ല. അതുകൊണ്ട് തന്നെക്കൊണ്ട് കഴിയുന്ന ജോലി ചെയ്‌ത്‌ നിത്യച്ചിലവിനുള്ള പണം കണ്ടെത്താൻ ഈ മുത്തശ്ശി തീരുമാനിച്ചു.

ഒരു കാർഡ്ബോർഡ് പെട്ടിയിൽ പേനകൾ നിറച്ച് പൂനെ എംജി റോഡിലെ തെരുവുകളിൽ അവർ നടന്നു. ആ കാർഡ്ബോർഡ് പെട്ടിയിൽ എഴുതിയ വാചകങ്ങളാണ് ഈ മുത്തശ്ശിയെ സോഷ്യൽ മീഡിയയിൽ വൈറലാക്കിയത്. “എനിക്ക് ഭിക്ഷ യാചിക്കാൻ ആവില്ല, അതുകൊണ്ട് 10 രൂപയുടെ ഒരു പേന വാങ്ങൂ, നന്ദി, അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ”- എന്നാണ് കാർഡ്ബോർഡ് പെട്ടിയിൽ എഴുതിയിരിക്കുന്നത്.

രത്തന്റെയും അവരുടെ പേനകളടങ്ങിയ പെട്ടിയുടെയും ചിത്രം എംപി വിജയ സായി റെഡ്ഡിയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. “പൂനെയില്‍ നിന്നുള്ള രത്തന്‍ എന്ന അമ്മ തെരുവുകളില്‍ ഭിക്ഷ യാചിക്കുന്നത് ഒഴിവാക്കുകയും പേനകള്‍ വില്‍ക്കുന്നതിലൂടെ അഭിമാനത്തോടെ കഠിനാധ്വാനം ചെയ്‌ത്‌ അന്നന്നേക്കുള്ള പണം സമ്പാദിക്കുകയും ചെയ്യുന്നു. സത്യസന്ധമായ ജീവിതത്തിനുള്ള അവരുടെ സമര്‍പ്പണം നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്,”- എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

ഈ അമ്മയുടെ ചിത്രം വളരെ വേഗം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. നിരവധി പേരാണ് രത്തനെയും അധ്വാനിക്കാന്‍ തയ്യാറായ അവരുടെ മനസിനെയും അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നത്.

Most Read:  സ്‌കൂളിന് ഭൂമി വാങ്ങാൻ കഴുത്തിൽ കിടന്ന സ്വർണമാല ഊരിനൽകി അധ്യാപിക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE