അകാല നരയാണോ പ്രശ്‌നം? വീട്ടിലുണ്ടാക്കാം ഈ ഹെയർ ഓയിൽസ്

By News Bureau, Malabar News
grey hair_preventions
Ajwa Travels

ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അകാലനര. മുപ്പതു വയസാകും മുന്നേ വെളുത്ത മുടികൾ പ്രത്യക്ഷപ്പെടുന്നത് പലരെയും ആശങ്കയിലേക്ക് തള്ളിവിടും. രോഗാവസ്‌ഥകൾ, കാലാവസ്‌ഥ, മലിനീകരണം, ജീവിതശൈലി, ജനിതകപരമായ കാരണങ്ങൾ എന്നിങ്ങനെ പലതും അകാലനരയ്‌ക്ക് കാരണമായേക്കാം.

grey-hair

രോഗാവസ്‌ഥയും ജനിതകവുമായ കാരണങ്ങളും മൂലം അല്ലാതെയുള്ള അകാല നര തടയാൻ ചില എണ്ണകൾ സഹായിക്കും. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അത്തരം ചില പ്രകൃതിദത്ത എണ്ണകൾ പരിചയപ്പെടാം:

കറിവേപ്പില ഉത്തമം

5 ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ എടുത്ത് അതിൽ ഒരു കൈ നിറയെ കറിവേപ്പില ഇട്ട് ചൂടാക്കുക. വേപ്പിലെ കറുത്ത നിറം ആകുന്നതു വരെ ചൂടാക്കാം. ചൂടാറിയശേഷം എണ്ണ തലയിൽ തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനുശേഷം ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുടി വേഗം വളരാനും കറുപ്പ് നിറം നിലനിർത്താനും സഹായിക്കും.

curry leaves-lifestyle

നെല്ലിക്കാ പൊടിയുണ്ടോ?

നാലു സ്‌പൂൺ വെളിച്ചെണ്ണയിൽ രണ്ട് ടീസ്‌പൂൺ നെല്ലിക്ക പൊടിച്ചത് ഇട്ടു ചൂടാക്കുക. ഇളംചൂടോടെ ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിക്കാം. ശേഷം ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് കഴുകിക്കളയാം. നെല്ലിക്ക പുതിയതായി വരുന്ന മുടിയിഴകൾക്ക് കറുപ്പ് നിറം ലഭിക്കാനും വെളിച്ചെണ്ണ കരുത്തോടെ മുടി വളരാനും സഹായിക്കുന്നു.

Gooseberry powder

ചെമ്പരത്തിയും വെളിച്ചെണ്ണയും

നാല് സ്‌പൂൺ വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് മൂന്നോ നാലോ ചെമ്പരത്തിയുടെ ഇല ഇടുക. എണ്ണ നന്നായി തണുത്തശേഷം മുടിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു ഷാംപൂ, കണ്ടീഷനർ എന്നിവ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുടിയുടെ കരുത്ത് വർധിപ്പിക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യും.

hibiscus

കരിംജീരകം- ഒലിവ് ഓയിൽ

ഒരു ടേബിൾ സ്‌പൂൺ കരിംജീരക എണ്ണയും ഒരു ടേബിൾ സ്‌പൂൺ ഒലിവ് എണ്ണയും മിക്‌സ് ചെയ്‌ത്‌ തലയിൽ പുരട്ടാം. ഒരു മണിക്കൂറിനുശേഷം ഷാംപൂ, കണ്ടീഷനർ എന്നിവ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്‌ചയിൽ രണ്ടുതവണ ഇത് ആവർത്തിക്കാം. അകാലനര തടയാനും മുടി ബലപ്പെടുത്താനും ഈ എണ്ണ സഹായിക്കും.

black seed_

അതേസമയം കരിംജീരക എണ്ണ ചിലരിൽ ചൊറിച്ചിൽ ഉണ്ടാക്കാൻ സാധ്യത ഉള്ളതിനാൽ പാച്ച് ടെസ്‌റ്റ് നടത്തിയശേഷം മാത്രമെ ഉപയോഗിക്കാൻ പാടുള്ളു.

Most Read: സണ്ണി വെയ്ൻ നായകനായി ‘അപ്പൻ’; കൗതുകമുണർത്തി ടൈറ്റിൽ പോസ്‌റ്റർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE