രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

By Staff Reporter, Malabar News
accident image_malabar news
Representational Image
Ajwa Travels

കോഴിക്കോട്: രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പടെ 10 പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്‌ച രാത്രി 9.30ഓടെ പാലാഴി ഹൈലൈറ്റ് മാളിനുസമീപത്തു വെച്ചാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ബൈപ്പാസിലെ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.

വിനോദസഞ്ചാരത്തിന് വയനാട്ടില്‍പോയി തിരിച്ചു വരുകയായിരുന്ന ഒറ്റപ്പാലം സ്വദേശികളുടെ കാര്‍ രാമനാട്ടുകരഭാഗത്ത് നിന്ന് നഗരത്തിലേക്ക് വരുകയായിരുന്ന കാറില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഒറ്റപ്പാലം സ്വദേശികളായ മസൂദ് (21), ഉമ്മര്‍ ഫാറൂഖ് (21), മുഹമ്മദാലി (20), റമീസ് (20), നിഷാജ് (20), റാഷിദ് (20) എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അനസ് (42), ഹാരിസ് (43), താഹില്‍( 43), സാഹിദ് (10) എന്നിവര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ ഇരു കാറുകളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. രണ്ടു കാറുകളും അമിതവേഗതയില്‍ ആയിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇരുവാഹനങ്ങളും വളവില്‍ ഓവര്‍ടേക്ക് ചെയ്‌തതാണ് അപകടത്തിന് കാരണമായതെന്നും അമിതവേഗതയിലായിരുന്നു കാറുകളെന്നും പോലീസ് അറിയിച്ചു. മാത്രവുമല്ല കൂട്ടിയിടിച്ച കാറുകള്‍ ഓവര്‍ടേക്ക് ചെയ്‌തുവന്ന രണ്ടു വാഹനങ്ങളെയും അപകടത്തില്‍പ്പെടുത്തി.

Read Also: ബ്രഹ്‌മോസിന്റെ കരസേന പതിപ്പ്; പരീക്ഷണം വിജയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE