മുഖ്യമന്ത്രിയുടെ പിതാവിനെ ആക്ഷേപിച്ചു; കേസെടുത്ത് യുപി പോലീസ്

By Syndicated , Malabar News
case-against-samajwadi-party-leaders
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവിനെ ആക്ഷേപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സമാജ്‌വാദി പാര്‍ട്ടി എംഎല്‍സി രാജ്‌പാൽ കശ്യപ്, പിലിഭിത് ജില്ലാ യൂണിറ്റ് പ്രസിഡണ്ട് യൂസഫ് കദ്രി എന്നിവര്‍ക്ക് എതിരെയാണ് കേസ്. ബിജെപി നേതാവ് മഹാദേവിന്റെ പരാതിയിലാണ് കേസെടുത്തത്.

കേസില്‍ അന്വേഷണം ആരംഭിച്ചതായി പിലിഭിത് പോലീസ് സൂപ്രണ്ട് ദിനേശ് കുമാര്‍ പറഞ്ഞു. ബുധനാഴ്‌ച പിലിഭിത്തില്‍ നടന്ന പിന്നാക്ക വിഭാഗ സമ്മേളനത്തില്‍ സംസാരിക്കവേയാണ് കശ്യപ് യോഗിയുടെ പിതാവിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്. പിന്നാക്ക വിഭാഗ സമ്മേളനത്തില്‍ പങ്കെടുത്ത ആളുകളുടെ പേരില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്.

Read also: വർഗീയ പ്രചാരണം; നമോ ചാനലിനും അവതാരികയ്‌ക്കും എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE