കോവിഡ് രോഗികളെക്കൊണ്ട് ജോലിയെടുപ്പിച്ചു; സ്‌ഥാപന ഉടമക്കെതിരെ കേസ്

By Staff Reporter, Malabar News
case
Representational Image
Ajwa Travels

കോഴിക്കോട്: കോവിഡ് സ്‌ഥിരീകരിച്ച മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്‌ഥാപന ഉടമക്കെതിരെ കേസെടുത്ത് പോലീസ്. പൂനൂർ 19ൽ പഴയേടത്ത് ഗാർഡൻ ആൻഡ് കാർഷിക നഴ്‌സറി ഉടമക്കെതിരെയാണ് നടപടി.

കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ മൂന്ന് തൊഴിലാളികളോടും സ്‌ഥാപനത്തിൽ ജോലി ചെയ്യുന്ന മറ്റ് രണ്ട് തൊഴിലാളികളോടും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശം മറികടന്ന് ഉടമ ഇവരെക്കൊണ്ട് തൊഴിൽ എടുപ്പിക്കുകയായിരുന്നു.

കേസെടുത്തതിന് പുറമെ സ്‌ഥാപന ഉടമയുടെ കുടുംബാംഗങ്ങൾ ഉൾപ്പടെ മുഴുവൻ പേരോടും 17 ദിവസത്തേക്ക് നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം തൊഴിലാളികളെ ബാലുശ്ശേരി പോലീസും ആരോഗ്യവകുപ്പ് അധികൃതരും സുരക്ഷിത സ്‌ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു.

Malabar News: ജനറേറ്ററും സംഭരണിയും സജ്‌ജം; ഓക്‌സിജന്‍ സ്വയംപര്യാപ്‌തത കൈവരിക്കാൻ കണ്ണൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE