കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; 6 പേർ അറസ്‌റ്റിൽ

By Desk Reporter, Malabar News
Husband-attacked-by-Wifes-family
മർദ്ദനത്തിൽ പരിക്കേറ്റ അബ്‌ദുൽ അസീബ്
Ajwa Travels

മലപ്പുറം: കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ആറ് പേർ അറസ്‌റ്റിൽ. ഷഫീഖ്, അബ്‌ദുൽ മജീദ്, ഷംസുദ്ദീൻ, ഷഫീർ, മുസ്‌തഫ എന്നിവരാണ് അറസ്‌റ്റിലായത്‌. നവവരൻ അസീബിനെ തട്ടികൊണ്ട് പോയതും മർദ്ദിച്ചതും ഭാര്യയുടെ ബന്ധുക്കളാണെന്ന് പോലീസ് പറഞ്ഞു. വിവാഹ മോചനത്തിന് വഴങ്ങാത്തതിനെ തുടർന്നായിരുന്നു മർദ്ദനം.

അസീബിനെ തട്ടികൊണ്ട് പോയി മർദ്ദിച്ചതായി കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹ മോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിൽ അടക്കം ഗുരുതരമായി മർദ്ദിച്ച് പരിക്കേല്‍പ്പിക്കുക ആയിരുന്നു.

ഒന്നര മാസം മുമ്പാണ് അബ്‌ദുൽ അസീബ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അസീബ് പറഞ്ഞിരുന്നു.

Most Read:  കണ്ണൂർ വിമാനത്താവളം; 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി കസ്‌റ്റംസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE