കണ്ണൂർ: 51 ലക്ഷം രൂപ വിലവരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടി. കസ്‌റ്റംസും ഡിആർഐയും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
ഷാർജയിൽ നിന്നും എത്തിയ ആറളം സ്വദേശിയായ എം ഫാസിലിന്റെ പക്കൽ നിന്നുമാണ് അധികൃതർ സ്വർണം കണ്ടെത്തിയത്. ഏകദേശം 1,040 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയതെന്ന് അധികൃതർ വ്യക്‌തമാക്കി.
കഴിഞ്ഞ ആഴ്‌ച കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അധികൃതർ വൻ സ്വർണവേട്ട നടത്തി. ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് കണ്ടെത്തിയത്. ഏകദേശം 4.700 കിലോഗ്രാം തൂക്കമാണ് സ്വർണത്തിന് ഉണ്ടായിരുന്നത്. മൂന്ന് യാത്രക്കാരിൽ നിന്നുമാണ് ഇത്രയധികം സ്വർണം കസ്‌റ്റംസ് പിടികൂടിയത്.
Read also: ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റ് കമാൻഡറെ വധിച്ച് പോലീസ്