ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റ് കമാൻഡറെ വധിച്ച് പോലീസ്

By Team Member, Malabar News
Police Maoist Encounter In Chhattisgarh
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഛത്തീസ്‌ഗഡിൽ പോലീസും മാവോയിസ്‌റ്റും തമ്മിൽ ഏറ്റുമുട്ടൽ. തുടർന്ന് ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റ് കമാൻഡർ സാകേത് നുരേതിയെ പോലീസ് വധിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൂടാതെ നിലവിൽ മാവോയിസ്‌റ്റുകൾക്കായി 5 സംസ്‌ഥാനങ്ങളിൽ തിരച്ചിൽ നടക്കുകയാണ്.

മഹാരാഷ്‌ട്രയിലെ ഗച്ച്റോളിയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഉന്നത മാവോയിസ്‌റ്റ് നേതാവടക്കമുള്ളവർ കൊല്ലപ്പെട്ടിരുന്നു. സിപിഎം മാവോയിസ്‌റ്റ് കേന്ദ്ര കമ്മറ്റി അംഗം മിലിന്ദ് തെൽതുംബ്ഡെ അടക്കം 20 പുരുഷൻമാരും 6 സ്‌ത്രീകളുമാണ് കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടലിന്റെ പശ്‌ചാത്തലത്തിൽ തിരിച്ചടി ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. മഹാരാഷ്‌ട്ര, ആന്ധ്രാ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ സുരക്ഷാസേന നിലവിൽ അതീവ ജാഗ്രതയിലാണ്.

Read also: ഇന്ധനവിലയിൽ മാറ്റമില്ലേ? സംസ്‌ഥാന സർക്കാരുകളോട് ചോദിക്കൂ; നിർമല സീതാരാമൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE